രക്ഷാകര്‍തൃ ശാക്തീകരണം
പംന പുരോഗതിക്ക് ആരോഗ്യകരമായ കുടുംബാന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സര്‍വ ശിക്ഷാ അഭിയാന്‍ സമ്സ്ഥാനത്തൊട്ടാകെ രക്ഷാ കര്‍തൃ ശാക്തീകരണം നടത്തുന്നു. കുടുംബങ്ങളിലെ വൈകാരികമായ ദൃഢത കുട്ടികളിലെ സുരക്ഷിത ബോധവും മാനസികാരോഗ്യവും ഉയര്‍ത്തുമെന്നാണു ഇത്തരം ശാക്തീകരണ പരിപാടികളിലൂടെ വിനിമയം ചെയ്യപ്പെടുന്നത്.
കൊണ്ടോട്ടി ഉപജില്ലയിലെ പുളിക്കല്‍, പള്ളിക്കല്‍, കൊണ്ടോട്ടി, ചെറുകാവ്, വഴയൂര്‍, നെടിയിരിപ്പ് പഞ്ജായത്തുകളിലെ തെരെഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ശാക്തീകരണം നടന്നു. രക്ഷിതാക്കള്‍ വളരെ ആവേശത്തോടെയാണ്‍ ഇത് ഏറ്റെടുത്തത് എന്നതു തന്നെ ഇത്തരം പരിപാടികളുടെ ആവശ്യകത രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ്.