ABOUT





 ബി.ആര്‍.സി കൊണ്ടോട്ടി
           
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിക്കു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ 2003-ല്‍ ആരംഭിച്ച ഒരു പ്രൊജ്ക്ടാണു സര്‍വ ശിക്ഷാ അഭിയാന്‍. ഓരൊ സബ്ജില്ലയിലും ഓരോ ബി ആര്‍ സിയാണുള്ളത്. അദ്ധ്യാപക പരിശീലനം,വിദ്യാലയങ്ങള്‍ക്കുള്ള വിവിധ ഗ്രാന്‍റ്റുകളുടെ വിതരണം,പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടിയുള്ള വിവിധ പദ്ധതികള്‍( സഹവാസ ക്യാമ്പുകള്‍,സൈക്കിള്‍ വിതരണം,ശില്പശാലകള്‍),പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള പദ്ധതികള്‍( മെഡിക്കല്‍ ക്യാമ്പുകള്‍, സ്പീച്ച് തെറാപ്പി,ഫിസിയൊ തെറാപ്പി.ഉപകരണ വിതരണം........), ഒന്നു മുതല്‍ എട്ട് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ പാഠ പുസ്തക വിതരണം തുടങ്ങിയവയെല്ലാം സര്‍വ ശിക്ഷാ അഭിയാണ്- വഴിയാണു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളെയും ഭൌതികവും അക്കാദമികവുമായ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്നതാണു എസ് എസ് എയുടെ സ്വപ്നം.പൊതു വിദ്യാഭ്യാസ മേഖല എസ് എസ് എയുടെ പരിശ്രമ ഫലമായി മികവിന്റെ പാതയിലാണിപ്പോള്‍. കൊണ്ടോട്ടി ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയാന്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുക്