ഡിസംബര്‍ 3 വികലാംഗ ദിനം സ്നേഹോത്സവം എന്ന പേരില്‍ മുട്ടയൂര്‍ എ എം എല്‍ പി ബി എസില്‍ വച്ച് ആചരിച്ചു. കൊണ്ടോട്ടി എം എല്‍ എ ശ്രീ മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു.ബി പി ഒ കെ. അബൂബക്കര്‍ സിദ്ദീഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്റ് അബ്ദുള്ള മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു.ഉപ ജില്ലാ വിദ്യാഭ്യാഭ്യാസ ഓഫീസര്‍ കെ.പി ഉണ്ണി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്റ് ശ്രീഅബ്ദുല്‍ കരീം മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു.പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങളും പരിഹരങ്ങളും എന്ന വിഷയത്തില്‍ ശ്രീ മന്‍സൂര്‍ ഒതായി രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു.തുടര്‍ന്ന് പാവനാടകവും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.