കുട്ടികള്‍ക്കായുള്ള ചിത്രരചന ക്യാമ്പ്
കൊണ്ടോട്ടി ഉപജില്ലയിലെ 5 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കൊണ്ടോട്ടി ബി ആര്‍ സി, കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം ,കേരള ലളിത കലാ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ചിത്ര കലാ ക്യാമ്പ് നടത്തുന്നു.കേരളത്തിലെ പ്രമുഖ ചിത്രകാരാണ്,ക്യാമ്പിനു നേതൃത്വം നല്‍കുന്നത്.40 കുട്ടികള്‍ക്കാണ്, ക്യാമ്പില്‍ പ്രവേശനം നല്‍കുന്നത്.